പൊന്നമ്മ ഡിസി

 
Kerala

ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു

ഇരുപത് വർഷത്തോളം ഡിസി ബുക്സിന്‍റെ പ്രവർത്തനങ്ങളുടെ സാരഥിയായിരുന്നു പൊന്നമ്മ ഡിസി

MV Desk

ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി അന്തരിച്ചു. 90 വയസായിരുന്നു. ഇരുപത് വർഷത്തോളം ഡിസി ബുക്സിന്‍റെ പ്രവർത്തനങ്ങളുടെ സാരഥിയായിരുന്നു പൊന്നമ്മ ഡിസി.

തിരുവല്ല ബാലികാമഠം സ്കൂളിൽ അധ്യാപികയായിരുന്ന പൊന്നമ്മ, 1963ലാണ് ഡി.സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ൽ ഡിസി ബുക്സ് ആരംഭിച്ച സമയത്ത് നേതൃപരമായ പങ്ക് വഹിച്ചു.

തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബഷീർ, സി.ജെ. തോമസ് തുടങ്ങിയ പ്രമുഖരായ സാഹിത്യകാരൻമാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. സാമൂഹിക - സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.

മൃതദേഹം ശനിയാഴ്ച രാവിലെ പത്ത് മുതൽ ദേവലോകത്തെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വസതിയിൽ. ഉച്ച കഴിഞ്ഞ് മൂന്നിന് കലക്റ്ററേറ്റിനു സമീപത്തെ ലൂർദ് ഫൊറേന പള്ളിയിൽ സംസ്കാരം.

ചെങ്ങന്നൂർ ഗകടക്കേത്തു പറമ്പിൽ പി.വി. ഐസക്കിന്‍റെയും റേച്ചലിന്‍റെയും ഇളയ മകളായി 1934ൽ ജനനം. മക്കൾ: താര, മീര, രവി ഡിസി (ഡിസി ബുക്സ്). മരുമക്കൾ: ജോസഫ് സത്യദാസ്, അനിൽ വർഗീസ്, രതീമ.

പശ്ചിമേഷ്യൻ സംഘർഷം; ക്രൂഡ് ഓയിൽ, സ്വർണ വില കുത്തനെ ഉയർന്നു

യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള; മറുപടി നൽകി ഇസ്രയേൽ

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്