ഷിംജിത മുസ്തഫ, ദീപക്ക്

 
Kerala

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; പരിശോധിച്ച് വരികയാണെന്ന് പൊലീസ്

വ്യാഴാഴ്ചയാണ് ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്

Namitha Mohanan

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും അതിനു ശേഷമാവും കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. ബസിൽ വച്ച് യുവാവ് ഷിംജിതയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

എന്നാൽ പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

ഛത്തിസ്ഗഡിൽ 9 നക്സലുകൾ കീഴടങ്ങി

ജപ്പാൻ പാർലമെന്‍റ് പിരിച്ചുവിട്ടു

"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണം"; മോദിക്ക് കത്തെഴുതി കെ.കവിത

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി