ഷിംജിത

 
Kerala

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്

Namitha Mohanan

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ കഴിയുന്ന പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധിയായതിനാലാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ദീപക്കിന്‍റെ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വീഡിയോ ആണെന്നാണ് കുടുംബം ആരോപിക്കുന്നത്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്