ഷാഫി പറമ്പില്‍
കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ നടത്തിയ ആരോപണത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
തനിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്‍റെ ആരോപണം. വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. തന്നെ ആക്രമിച്ച വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് 2023 ജനുവരി 13ന് പിരിച്ചുവിട്ട മൂന്നു പൊലീസുകാരിൽ ഒരാളാണെന്ന് ഷാഫി ആരോപിച്ചിരുന്നു.
ഗുണ്ടാ ബന്ധത്തിന്‍റെ പേരിലായിരുന്നു പിരിച്ചു വിട്ടത്. എന്നിട്ട് ഇപ്പോഴും സർവീസിൽ തുടരുകയാണെന്നും ഷാഫി ആരോപിച്ചു. പേരാമ്പ്രയിൽ ആക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷാണ്. ഇയാൾ സിപിഎം ഗുണ്ടയാണെന്നും ഷാഫി പറഞ്ഞിരുന്നു.