യു. പ്രതിഭ

 
Kerala

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കലക്റ്ററോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

വ്യാഴാഴ്ച ഒരു മണിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം

Namitha Mohanan

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ യു. പ്രതിഭയ്ക്കെതിരായ യുഡിഎഫ് കൺവീനറിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്റ്റർക്ക് നിർദേശം നൽകി. വ്യാഴാഴ്ച ഒരു മണിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എ. ഇർഷാദാണ് യു. പ്രതിഭയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ കൂടിയായ എ. ഇർഷാദിന്‍റെ പരാമർശം. പ്രതിഭ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്ത നിലപാട് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ? ഇനിയും വൈകിക്കേണ്ടെന്ന ധാരണയിൽ നേതൃത്വം

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

അണ്ണാ ഡിഎംകെ പിളർന്നു; ടിവികെയ്ക്ക് ഒപ്പം ചേരാൻ ഒരു വിഭാഗം

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ വിജയ്‌യുടെ ഉത്തരവ്