Kerala

മയക്കു വെടിവെച്ച കരടി വെള്ളത്തിൽ മുങ്ങി; രക്ഷപെടുത്താൻ തീവ്ര ശ്രമം

തിരുവനന്തപുരം: കിണറ്റിൽ വീണ കരടിയെ രക്ഷപെടുത്താൻ തീവ്രശ്രമം തുടരുന്നു. കരടിയെ മയക്കുവെടിവെച്ച് രക്ഷപെടുത്താമെന്നായിരുന്നു വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മയങ്ങിയ കരടി വെള്ളിത്തിലേക്ക് മുങ്ങുകയായിരുന്നു. ദ്രുതകർമ്മ സേന അടക്കം കിണറിലിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റിലാണ് കരടി വീണത്. വലയിലിരുന്ന കോഴിയെ പിടികൂടാനായി ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

''ഞാൻ തന്നെയാണ് പ്രസിഡന്‍റ്, എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളൂ'', കെ. സുധാകരൻ

ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവുൾപ്പെടെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു

നിക്ഷേപ തട്ടിപ്പ്: നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ കസ്റ്റഡിയിൽ

സ്വർണവിലയിൽ വീണ്ടും വർധന: ഇന്നത്തെ നിരക്കറിയാം