ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്

 

file image

Kerala

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിലേക്കെത്തിക്കാനാണ് ശ്രമം

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പുനഃപരിശോധിക്കുമെന്ന് ദേവസ്വം ബോർഡ്. വിഷയം നിയമ വിദഗ്ധരുമായി ആലോചിക്കും. അതിനുശേഷം ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ പ്രകാരമുള്ള നടപടിയെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിലേക്കെത്തിക്കാനാണ് ശ്രമം. അയ്യപ്പ സംഗമം മുഖ്യമന്ത്രിയാവും ഉദ്ഘാടനം ചെയ്യുന്നത്. 4 കോടിയോളം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

ശക്തമായ മഴയ്ക്ക് സാധ‍്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 2,200 കവിഞ്ഞു

ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ