കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ‍്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് ഡിജിപിയുടെ ഉത്തരവ്.
ഇതു സംബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകി. പ്രാദേശിക കോൺഗ്രസ് നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി. അന്വേഷണത്തിന്‍റെ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.