നിയമനടപടിക്കൊരുങ്ങി ദിലീപ്

 
Kerala

നടിയെ ആക്രമിച്ച കേസ്; നിയമനടപടിക്കൊരുങ്ങി ദിലീപ്, ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം

അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദിലീപ്

Jisha P.O.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രധാനമായും ദിലീപ് ഉന്നയിക്കുക.

ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം.

നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ളയും ആരോപിച്ചിരുന്നു. അതേസമയ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ നീക്കം.

രാഷ്ട്രീയ പ്രചാരണത്തിന് അടക്കം കാരണമായ കേസിൽ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി വിധി അംഗീകരിക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടതി വിധി തൃപ്തികരമല്ലെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും പരാജയമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ വിമര്‍ശനം. പിടി തോമസിന്‍റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം.

എസ്ഐആർ നടപടി; കേരളത്തിന് രണ്ട് ദിവസം കൂടി അനുവദിച്ച് സുപ്രീംകോടതി

"നിയമങ്ങൾ നല്ലതാണ്, പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്"; ഇൻഡിഗോ പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി

ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം; ഫെഫ്കയിൽ നിന്ന് രാജി വച്ച് ഭാഗ്യലക്ഷ്മി

ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി; സർക്കാർ അതിജീവിതയ്ക്കൊപ്പം

നടിയെ ആക്രമിച്ച കേസ്; നിലപാട് മാറ്റി അടൂർ പ്രകാശ്, താൻ അതിജീവിതയ്ക്കൊപ്പം