രഞ്ജിത് 
Kerala

രഞ്ജിത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കേസില്‍ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസം കൂടി രഞ്ജിത്തിനെ കസ്റ്റഡിയിൽ വീടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു

Namitha Mohanan

കൊച്ചി: യുവനടിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കേസില്‍ വിശദമായി ചോദ്യം ചെയ്യാനായി മൂന്ന് ദിവസം കൂടി രഞ്ജിത്തിനെ കസ്റ്റഡിയിൽ വീടണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല.

പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിക്കാണ് പരാതി നൽകിയത്. പിന്നീട് പരാതി എറണാകുളം കമ്മിഷണർക്ക് കൈമാറുകയായിരുന്നു. ഇതോടെ സെറ്റിലെത്തി ചൊവ്വാഴ്ച പൊലീസ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം