director siddique guard of honour 
Kerala

സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ഒരുക്കിയിരുന്നു.

കൊച്ചി: പ്രിയ സംവിധായകന്‍ സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി. സിദ്ദിഖിന്‍റെ മൃതശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനത്തിൽ അടക്കം ചെയ്തു. മസ്ജിദ് അങ്കണത്തിൽ വച്ച് പൊലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.

ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ 12 വ​രെ മൃ​ത​ദേ​ഹം ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒരുക്കിയ പൊ​തു​ദ​ർ​ശ​ന​ത്തി​ൽ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയത്. സിനിമ - രാഷ്ട്രീയ - സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചലചിത്ര ആസ്വാദകരും സിദ്ദിഖിന് ആദരമറിയിക്കാനായി എത്തി.

സിദ്ദിഖിന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് ലാൽ, സംസ്കാര ചടങ്ങുകൾ അവസാനിക്കും വരെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്‍റെ മൃതശരീരം വൈകീട്ട് 5 മണിയോടെയാണ് മസ്ജിദിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​പ്ര​തീ‍ക്ഷി​ത അ​ന്ത്യം. ദീർഘനാളുകളായി ക​ര​ൾ രോ​ഗ​ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

താരിഫ് സംഘർഷം: യുഎൻ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും