Kerala

ഏരിയ സമ്മേളത്തിൽ സംഘർഷം; ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി

കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏരിയ സമ്മേളനം നടന്നത്

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിൽ അച്ചടക്ക നടപടി. ആലപ്പുഴ സെക്രട്ടേറിയറ്റ് അംഗം അനില രാജു അടക്കം 7 പേരെ പുറത്താക്കും. ഹരിപ്പാട് നടന്ന ഏരിയ സമ്മേളത്തിലുണ്ടായ സംഘർഷത്തെ തുടർന്നാണ് നടപടി.

കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഏരിയ സമ്മേളനം നടന്നത്. അനിലയെ സെക്രട്ടറിയാക്കിക്കൊണ്ട് പാനൽ ബില്ല് അവതരിപ്പിച്ചെങ്കിലും ഒരു വിഭാഗം ഇതിനെ എതിർക്കുകയായിരുന്നു.

തുടർന്ന് 30 പേർ സമ്മേളനത്തിൽ നിന്നും ഇറങ്ങിപോയി. പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനെ തുടർന്നാണ് എസ്എഫ്ഐ ഫ്രാക്ഷൻ യോഗത്തിൽ നടപടിക്ക് ശുപാർശ ചെയ്തത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു