കെ.എം. എബ്രഹാം

 
Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; സിബിഐ അന്വേഷണത്തിനെതിരേ അപ്പീലിനൊരുങ്ങി കെ.എം. എബ്രഹാം

അപ്പീൽ നീക്കത്തിനായി കെ.എം. എബ്രഹാം അഭിഭാഷകരുമായി സംസാരിച്ചു

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെ തുടർന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീലിനൊരുങ്ങി മുഖ‍്യമന്തിയുടെ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം.

ഇതിനായി അദ്ദേഹം അഭിഭാഷകരുമായി സംസാരിച്ചു. അപ്പീൽ നീക്കത്തിന് സർക്കാരും പിന്തുണച്ചെന്നാണ് വിവരം. തന്‍റെ വാദം കേട്ടില്ലെന്നാണ് കെ.എം. എബ്രഹാം പറയുന്നത്. സിബിഐ അന്വേഷണം ശക്തമായി നേരിടുമെന്ന് അദ്ദേഹം നേരത്തെ വ‍്യക്തമാക്കിയിരുന്നു.

തനിക്കെതിരേ ഹർജി നൽകിയ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വിരോധമുണ്ടെന്നും താൻ ധനസെക്രട്ടറിയായിരിക്കുന്ന സമയത്ത് ഹർജിക്കാരൻ പിഡബ്ല‍്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് താൻ കണ്ടെത്തിയിരുന്നുവെന്നും ഈ സംഭവത്തിൽ പിഴ ചുമത്തിയതിന്‍റെ വൈരാഗ‍്യമാണ് ഹർജിക്കാരനുള്ളതെന്നും എബ്രഹാം പറഞ്ഞു.

അതേസമയം കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും രാജിവയ്ക്കില്ലെന്നും രാജിവച്ചാൽ ഹർജിക്കാരന്‍റെ ആരോപണം ശരിയാണെന്ന് വരുമെന്നും ഈ കാര‍്യത്തിൽ മുഖ‍്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം