പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ file image
Kerala

പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ

ജനുവരിയിൽ പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

Megha Ramesh Chandran

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ. ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

തേക്കിന്‍കാട് മൈതാനിക്ക് സമീപം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്ററാണ് ദൂരപരിധി. പുതിയ നിയമപ്രകാരം ദൂരപരിധി 200 മീറ്ററാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടര്‍ നിഷേധിച്ചത്.

വിസിമാരെ സുപ്രീംകോടതി തീരുമാനിക്കും; പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ നിർദേശം

വനിതാ ഡോക്റ്റർക്കു നേരെ നഗ്നതാ പ്രദർശനം; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ‌

യുഎസിൽ സ്ഥിരതാമസത്തിനായി 'ട്രംപ് ഗോൾഡ് കാർഡ്'