arun k vijayan  file
Kerala

യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ല: കലക്‌ടർ അരുൺ വിജയൻ

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്ന് കലക്‌ടർ

Megha Ramesh Chandran

കണ്ണൂർ: നവീൻ ബാബുവിന്‍റെ യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ മാധ്യമങ്ങളോട് അറിയിച്ചു. കലക്‌ടർ ക്ഷണിച്ചിട്ടാണോ പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന ചോദ്യത്തിനാണ് കലക്‌ടർ മറുപടി നൽകിയത്.

യാത്രയയപ്പ് പരിപാടി നടത്തുന്നത് താനെല്ലെന്നും പരിപാടിയുടെ സംഘാടകൻ താൻ അല്ല എന്നു അതിനാൽ താൻ ആരെയും ക്ഷണിക്കേണ്ടതില്ലെന്നുമാണ് കലക്‌ടർ പറഞ്ഞത്. എഡിഎമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രോട്ടോക്കോള്‍ പ്രകാരം തടയുന്നത് ശരിയല്ലെന്നും അതിന് കഴിയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. കുടുംബത്തിന് നല്‍കിയ കത്ത് കുറ്റസമ്മതമല്ലെന്നും അരുണ്‍ കെ.വിജയന്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണെന്നും അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും കലക്‌ടർ പറഞ്ഞു. കലക്‌ടറാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചതെന്നാണ് പിപി. ദി‌വ്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അറിയിച്ചത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?