കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥി പര്യടനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥി പര്യടനം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. 
Kerala

ഇടതുപക്ഷത്തിനു നൽകുന്ന ഓരോ വോട്ടും ബിജെപിക്ക്: ഡി.കെ. ശിവകുമാർ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിലപ്പെട്ട വോട്ടുകൾ കേരളത്തിലെ ജനങ്ങൾ പാഴാക്കരുതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആലപ്പുഴ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .കേരളത്തിൽ ഇടത് പക്ഷത്തിന് നൽകുന്ന ഓരോ വോട്ടും ബിജെപിക്ക് നൽകുന്ന വോട്ടാണ്, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ ബിജെപി വേട്ടയാടുമ്പോഴും പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ഇത് ബിജെപിയും കേരളത്തിലെ എൽഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് തെളിയിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷി നേതാവാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിലെ വൈദ്യുതി മന്ത്രി എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി, രാഹുലിന്‍റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കും. അതിനായി കേരളത്തിന്‍റെ പിന്തുണ ഉണ്ടാക്കാമെന്ന് ഡികെ പറഞ്ഞു. ലോകം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ഉറ്റുനോക്കുന്നുണ്ട്, കേരളം സൃഷ്ടിച്ച കരുത്തുറ്റ നേതാക്കളിൽ പ്രമുഖനാണ് കെസി വേണുഗോപാൽ അദ്ദേഹത്തിനെ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഇഡി അറസ്റ്റ് ചെയ്തപ്പോൾ കർണാടകത്തിലുള്ളവരെക്കാൾ മുൻപ് കേരളത്തിലെ യുവാക്കളാണ് തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയതെന്നും അതിനാൽ കേരളത്തിനോട് ഏറെ നന്ദി ഉണ്ടെന്നും ഡി കെ പറഞ്ഞു. ബിജെപിക്ക് ഒപ്പം നിൽക്കുന്ന ആളുകളെ അഴിമതിയിൽ നിന്നും വെളുപ്പിച്ചു എടുക്കുന്നുവെന്നും ഡികെ.

പിണറായി വിജയൻ നിരന്തരം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയേയും അമിത് ഷായേയും സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്ന് യു ഡി എഫ് സ്ഥാനാർഥി കെസി വേണുഗോപാൽ പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. കേരളത്തിൽ പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണ് സിപിഎം സ്ഥാനാർഥികളുടെ പ്രചരണമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കണ്ണ് മുസ്ലിം വോട്ടുകളിൽ ആണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്‍റും യുഡിഎഫ് കൺവീനറുമായ എം.എം. ഹസ്സൻ പറഞ്ഞു. അതിന് പൗരത്വഭേദഗതി വിഷയം ഉന്നയിച്ചു കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആക്കുന്നു, പൗരത്വ ഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി ഒഴുക്കുന്നത് മുതലക്കണ്ണീർ ആണെന്നും ഹസ്സൻ പരിഹസിച്ചു.

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ