തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ഡിഎംകെ
ഇടുക്കി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ. പീരുമേട്, ദേവികുളം താലൂക്കുകളിൽ മത്സരിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
ഉടുമ്പൻചോലയിലും ദേവികുളത്തും പീരുമേടും തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെ പറയുന്നത്. പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി പീരുമേട് താലൂക്കിലെ ഉപ്പുതറയിൽ ഓഫിസ് തുറന്നതായും ഇടുക്കിയിൽ തങ്ങൾക്ക് 2,000 പാർട്ടി അംഗങ്ങൾ ഉണ്ടെന്നും ഡിഎംകെ വ‍്യക്തമാക്കി.