Double Cyclone high Chance of rain from today
Double Cyclone high Chance of rain from today 
Kerala

ഇരട്ട ചക്രവാതച്ചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലുമായാണ് ചക്രവാതചുഴി നിലനില്കുന്നത്. ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അതേസമയം, ഇന്ന് (22/12/2023) തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളൊഴികെയുള്ള മറ്റു എല്ലാ ജില്ലകളിലും മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 23, 24ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 25 26 തീയതികളിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജീല്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപ് പ്രദേശത്ത് 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ