കെ. ജയകുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറിനെ അയോഗ‍്യനാക്കണമെന്നാവശ‍്യപ്പെട്ട് ഹർജി. സർക്കാർ ശബളം കൈപറ്റുന്നയാൾ പദവിക്ക് അയോഗ‍്യനാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ബി. അശോക് ഐഎസ് ആണ് കോടതിയെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് എന്ന സർക്കാർ സ്ഥാപനത്തിന്‍റെ ഡയറക്റ്റർ കൂടിയാണ് ജയകുമാർ.