നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

 
Kerala

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്

Namitha Mohanan

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റില്‍. അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

അതിനിടെ, റാമിന്‍റെ അറസ്റ്റ് നടപടികളില്‍ വീഴ്ച വരുത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ കോടതി വിളിച്ചുവരുത്തി വിശദീകരണം തേടി. ന്യൂനതകള്‍ പരിഹരിച്ചുള്ള ഗ്രൗണ്ട് ഓഫ് അറസ്റ്റ് പുതിയ അന്വേഷണ സംഘം പ്രതിഭാഗത്തെയും കുടുംബത്തെയും രേഖാമൂലം അറിയിച്ചതോടെയാണ് കോടതി അനുമതി നല്‍കിയത്.

അറസ്റ്റില്‍ എതിര്‍പ്പില്ലെന്ന് ഡോ. റാമിന്‍റെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഡോ. റാം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെ റാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്‍റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി ഇതര സംസ്ഥാന തൊഴിലാളി!

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം, 25 കാരിയെ കൊന്ന് തല വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു