Kerala

ഡോ. വന്ദന കൊലക്കേസ്: പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും

പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡി‍യിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ചൊവ്വാഴ്ച കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡി‍യിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല, അവരും തന്നെ ഉപദ്രവിക്കും എന്ന് ഭയന്നതോടെയാണ് കത്രിക എടുത്തതെന്നായിരുന്നു സന്ദീപിണന്‍റെ മൊഴി.

രക്ഷപെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യമടക്കം പരിശോധിക്കും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്