Kerala

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ഒരാഴ്ച മെഡിക്കൽ കോളെജിൽ കിടത്തി ചികിത്സ

പ്രതിക്ക് ആശുപത്രിയിൽ സുരക്ഷ നൽകണമെന്ന് കോടതി അറിയിച്ചു.

MV Desk

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിത്സയ്ക്കായി തിരുവനന്തപരും മെഡിക്കൽ കോളെജിൽ പവേശിപ്പിച്ചു. സന്ദീപിനെ 7 ദിവസമെങ്കിലും കിടത്തി ചികത്സിച്ചാൽ മാത്രമേ ഇയാളുടെ മാനസിക നില വിലയിരുത്താനാകു എന്നാണ് മെഡിക്കൽ‌ ബോർ‌ഡ് അറിയിച്ചത്.

ജയിലിലായിരുന്ന സന്ദീപിനെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. പ്രതിക്ക് ആശുപത്രിയിൽ സുരക്ഷ നൽകണമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. നീണ്ട ആറര മണിക്കൂർ പരിശോധിച്ച ശേഷമാണ് കിടത്തി ചിതിത്സിക്കണമെന്ന ആവശ്യം മെഡിക്കൽ ബോർഡ് മുന്നോട്ടുവച്ചത്.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും