ദ്രോണാചാര്യ സണ്ണി തോമസ്

 
Kerala

ഷൂട്ടിങ് പരിശീലകന്‍ സണ്ണി തോമസ് അന്തരിച്ചു

ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ സണ്ണി തോമസ് പരിശീലിപ്പിച്ച ഇന്ത്യൻ താരങ്ങൾ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം ദ്രോണാചാര്യ ബഹുമതി നൽകി ആദരിച്ച പരിശീലകൻ.

Ardra Gopakumar

തിരുവനന്തപുരം: ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിൽ ബുധനാഴ്ച (April 30) രാവിലെയോടെയായിരുന്നു അന്ത്യം. നീണ്ട 19 വർഷത്തോളമായി ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്നു.

വിവിധ ഒളിംപിക്‌സ് മത്സരങ്ങളിൽ ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നത് ഇദ്ദേഹത്തിന്‍റെ പരിശീലക കാലയളവിലാണ്. 1976 ൽ ദേശീയ ചാംപ്യനും 5 തവണ ഷൂട്ടിങ്ങിൽ സംസ്ഥാന ചാംപ്യനുമായിരുന്നു ഇദ്ദേഹം.

1993 മുതൽ പരിശീലക വേഷത്തിലെത്തുന്ന സണ്ണി തോമസ് ഇന്ത്യൻ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പരിശീലകരിൽ ഒരാളായിരുന്നു. 1993 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ഷൂട്ടർമാർ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവയിലായി 108 സ്വർണ്ണം, 74 വെള്ളി, 53 വെങ്കലം എന്നിവ ശ്രദ്ധേയമായി നേടി.

2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ബഹുമതി നൽകി രാജ്യം ആദരിച്ചത്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി മെഡൽ നേടിയതും പിന്നീട് 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണ മെഡൽ നേടിയതും ഒളിംപിക് ചരിത്രത്തിലെ ഇന്ത്യയുടെ വ്യക്തിഗത മെഡൽ നേടിയത് ഇദ്ദേഹത്തിന്‍റെ പരിശീലക കാലത്തായിരുന്നു. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളി മെഡലും ഗഗൻ നാരങ് വെങ്കലവും നേടിയ നേട്ടങ്ങൾക്കും പിന്നിലെ മുഖ്യശക്തിയായിരുന്നു പരിശീലകൻ സണ്ണി തോമസ്. ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.

മെസിയെക്കുറിച്ച് ചോദ്യം, ദേഷ്യപ്പെട്ട് മൈക്ക് തട്ടിത്തെറിപ്പിച്ച് കായികമന്ത്രി

ബവുമ നയിക്കും; ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ‍്യാപിച്ചു

ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് തിരിച്ചടി, ആദം സാംപയില്ല; പകരം 23കാരൻ ടീമിൽ

മുൻ ലിവ് ഇൻ പങ്കാളിയെ കൊന്ന് നെയ്യും വൈനും ഒഴിച്ച് കത്തിച്ചു; യുവതിയും മുൻകാമുകനും അറസ്റ്റിൽ

കമ്മിൻസ് ഇല്ല; ആഷ‍സ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസീസിനെ സ്റ്റീവ് സ്മിത്ത് നയിക്കും