ദുൽക്കർ സൽമാൻ

 
Kerala

പിടിച്ചെടുത്ത കാർ തിരിച്ച് കിട്ടണം; കസ്റ്റംസിന് അപേക്ഷ നൽകി ദുൽക്കർ സൽമാൻ

10 ദിവസത്തിനുള്ളിൽ‌ അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് ഉത്തരവിട്ടിരുന്നു

Aswin AM

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് അപേക്ഷ നൽകി നടൻ ദുൽക്കർ സൽമാൻ. തന്‍റെ ലാൻഡ് റോവർ വാഹനം വിട്ടു കിട്ടണമെന്നാണ് അപേക്ഷയിൽ പറയുന്നത്. 10 ദിവസത്തിനുള്ളിൽ‌ അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് ഉത്തരവിട്ടിരുന്നു.

രേഖകൾ പരിശോധിച്ച ശേഷം കസ്റ്റംസ് ഇക്കാര‍്യത്തിൽ തീരുമാനമെടുത്തേക്കും. അതേസമ‍യം, കഴിഞ്ഞ ദിവസം ദുൽക്കർ സൽമാൻ, മമ്മൂട്ടി, അമിത് ചക്കാലക്കൽ‌, പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ ഉൾപ്പടെ 17 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് പരിശോധന നടത്തിയതിനു പിന്നാലെയായിരുന്നു ഇഡിയും പരിശോധന നടത്തിയത്.

"വിദ്യാർഥിനികൾ രാത്രിയിൽ ഇറങ്ങി നടക്കരുത്"; കൂട്ടബലാത്സംഗക്കേസിൽ അതിജീവിതയെ പഴിച്ച് മമത ബാനർജി

വനിതാ മാധ്യമ പ്രവർത്തകർക്കും വരാം; ഡൽഹിയിൽ വീണ്ടും താലിബാന്‍റെ വാർത്താ സമ്മേളനം

''കള്ളൻമാരെ ജയിലിൽ അടയ്ക്കും, എസ്ഐടി അന്വേഷണം വേണം''; ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി വാസവൻ

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് ഡിപി; യുവാവ് പിടിയിൽ

ഭർത്താവിന്‍റെ ഓർമകളുമായി വീണ്ടും സംഘടനാ പ്രവർത്തനത്തിലേക്കെന്ന് പി.കെ.ശ്രീമതി