രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ജയിലിന് പുറത്ത് രാഹുലിന് നേരെ ഡിവൈഎഫ്ഐയുടെ ചീമുട്ട‌യേറ്

റിമാൻഡിൽ വിടുന്നത് സംബന്ധിച്ച് വിധി പ‍റയും മുൻപ് രാഹുലിനെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു

Namitha Mohanan

ആലപ്പുഴ: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ പ്രതിഷേധം കടുപ്പിച്ച് ഡിവൈഎഫ്ഐ. കോടതിയിൽ ഹാജരാക്കാനായി ജയിലിൽ നിന്ന് പുറത്തിറക്കിയ രാഹുലിന് നേരേ ഡിവൈഎഫ്ഐ പ്രവർത്തകർ ചീമുട്ട എറിഞ്ഞു. പ്രതിഷേധം സംഘർഷത്തിലേക്ക് കടക്കാതെ പൊലീസ് പ്രവർത്തകരെ പിടിച്ചു മാറ്റി.

റിമാൻഡിൽ വിടുന്നത് സംബന്ധിച്ച് വിധി പ‍റയും മുൻപ് രാഹുലിനെ നേരിട്ട് ഹാജരാക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിന്‍റെ ഭാഗമായി എസ്ഐടി രാഹുലിനെ കോടതിയിൽ നേരിട്ട് ഹാജരാക്കും. 5 ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിൽ ചൊവ്വാഴ്ച വിധി പറയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

"ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ ജയിലിലടച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്‍റെ പേരിൽ": അസദുദ്ദീൻ ഒവൈസി

3 പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോൺഗ്രസിൽ

നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വീണ്ടും തിരിച്ചടി; രാഹുലിനെ കസ്റ്റഡിയിൽ വിട്ടു