ഷാഫി പറമ്പിൽ

 
Kerala

വടകരയിൽ ഷാഫിയെ തടഞ്ഞ് ഡിവൈഎഫ്ഐ; രൂക്ഷ ഭാഷയിൽ പ്രതികരിച്ച് എംപി

പേടിച്ച് പോകാൻ വേറെ ആളെ നോക്കണമെന്നായിരുന്നു ഷാഫിയുടെ പ്രതികരണം

കോഴിക്കോട്: എംപി ഷാഫി പറമ്പിലിനെതിരേ വടകരയിൽ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷാഫി പറമ്പിൽ. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഇതേത്തുടർന്ന് പൊലീസുമായി സംഘർഷമുണ്ടായി.

തുടർന്ന് ഷാഫി തന്‍റെ വാഹനത്തിൽ നിന്നും ഇറങ്ങുകയും രൂക്ഷ ഭാഷയിൽ പ്രതിഷേധിക്കുകയുമായിരുന്നു. പേടിച്ച് പോകാൻ വേറെ ആളെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാൽ കേട്ടു നിൽക്കില്ലെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം. പിന്നീട് പൊലീസ് അനുനയിപ്പിച്ചാണ് ഷാഫിയെ വാഹനത്തിൽ ക‍യറ്റിയത്.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി