Kerala

ആറ്റിങ്ങിലിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷം

തിരുവനന്തപുരം: ആറ്റിങ്ങിലിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐ സംഘർഷം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരേ പൊലീസ് നടത്തിയ ആക്രമണങ്ങൾക്കെതിരേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ വി.ഡി സതീശൻ നടപടിയുണ്ടായില്ലെങ്കിൽ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയടക്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്ന ആൾ തന്നെ രംഗത്തെത്തിയിരിക്കുന്നെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു