കെ. ബാബു

 

File image

Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ. ബാബുവിനെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചു

ഇഡി നേരത്തെ കെ. ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു

Ardra Gopakumar

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബുവിനെതിരേ ഇഡി കുറ്റപത്രം സമർപ്പിച്ചു. കല്ലൂർ പിഎംഎൽഎ കോടിതിയിലാണ് ഇഡി കുറ്റപത്രം നൽകിയിട്ടുള്ളത്. അതേസമയം, കുറ്റപത്രത്തിലെ കൂടുതൽ വിശഗദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നേരത്തെ വിജിലന്‍സ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണ ഇടപാടുമാണ് ഇഡി പരിശോധിച്ചത്.

ഇതേ കേസിൽ ഇഡി നേരത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കെ. ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

2011 മുതൽ 2016 വരെ എക്സൈസ് മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയ സ്വത്താണ് കള്ളപ്പണ ഇടപാട് നിരോധന നിയമ നിയമ (പിഎംഎൽഎ) പ്രകാരം ഇഡി കണ്ടുകെട്ടിയത്.

നിലവിൽ തൃപ്പൂണിത്തുറ എംഎൽഎയായ കെ. ബാബുവിനെതിരേ ഇഡി സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ കോടതി അന്വേഷണം നടത്തിയതിനു ശേഷമായിരിക്കും തുടർ നടപടികൾ.

"ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു''; ജഡ്ജിയെ അധിക്ഷേപിച്ചവർക്കെതിരേ കേസെടുക്കാൻ നിർദേശം

ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

ഹെനിൽ പട്ടേലിന് 5 വിക്കറ്റ്; അണ്ടർ 19 ലോകകപ്പിൽ അമെരിക്കയെ എറിഞ്ഞിട്ട് ഇന്ത‍്യ

മന്ത്രിക്ക് എസ്കോർട്ട് പോവണമെന്ന് അജിത്കുമാർ നിർദേശിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് എം.ബി. രാജേഷ്

ബലാത്സംഗക്കേസ്; രാഹുലിനെ ജയിലിലേക്ക് മാറ്റി, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ