ഗോകുലം ഗോപാലൻ
കൊച്ചി: ഫെമ കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.
ഗോകുലം ചിട്ടി വഴി 600 കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ട ലംഘനം നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പ്പറെറ്റ് ഓഫീസിലും ഗോകുലം മാളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏഴര മണിക്കൂറോളമാണ് നടപടികൾ നീണ്ടത്.