ജയസൂര‍്യ
കൊച്ചി: നടൻ ജയസൂര‍്യയ്ക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ ജനുവരി ഏഴിന് ചോദ‍്യം ചെയ്യലിന് ഹാജരാവാൻ ആവശ‍്യപ്പെട്ടുകൊണ്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
സേവ് ബോക്സ് ആപ്പ് ഉടമ സാദിഖ് റഹീമുമായുള്ള ജയസൂര‍്യയുടെ സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫിസിൽ വിളിച്ചുവരുത്തി ജയസൂര‍്യയെ ചോദ‍്യം ചെയ്തിരുന്നു.
സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്. സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര‍്യ.