കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്

 
Kerala

ചോദ്യം ചെയ്യലിന് ഹാജരാവണം; കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്

കെ. രാധാകൃഷ്ണൻ മുൻപ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു

തൃശൂർ: കരുവന്നൂർ കള്ളപ്പണകേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്. കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നിർദേശം. കരുവന്നൂർ ബാങ്കുമായി സിപിഎം, സിപിഐ ബന്ധത്തിലും പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

കെ. രാധാകൃഷ്ണൻ മുൻപ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. ആ കാലഘട്ടത്തിലെ പണമിടപാടുകളെ കുറിച്ചാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ നിലവിലെ സെക്രട്ടറിയെ അടക്കം ഇഡി മുൻപ് ചോദ്യം ചെയ്തിരുന്നു. അന്തിമ കുറ്റപത്രം തയാറാക്കുന്നതിനു മുന്നോടിയായാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. എന്നാൽ രാധാകൃഷ്ണൻ ഇഡിക്ക് മുന്നിൽ ഹാജരാവുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ലംഭിച്ചിട്ടില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു