.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കോട്ടയത്ത് 8 റോഡുകളുടെ നിർമാണം പൂർത്തിയാകുന്നു

റോഡുകളുടെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്

MV Desk

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡ് ആധുനിക നിലവാരത്തില്‍ പുനരുദ്ധരിക്കുകയാണ്. 121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90% പൂര്‍ത്തിയായിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ റോഡിന്‍റെ പ്രവൃത്തിയുമായി ബന്ധപെട്ട കാര്യങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി മന്ത്രി പറഞ്ഞു.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി മെറ്റീരിയല്‍ പുനരുപയോഗം ഉള്‍പ്പെടുന്ന ടാറിംഗ് പ്രവൃത്തി, സ്ഥിരമായി വെളളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്‌മെന്‍റ് ക്വാളിറ്റി കോണ്‍ക്രീറ്റ് എന്നീ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി അത്യാധുനിക നിലവാരത്തിലാണ് പ്രവൃത്തികള്‍ നടപ്പിലാക്കിയിരിക്കുന്നത്. റോഡുകളുടെ ടാറിങ്, ഇരുവശത്തും ഓടകള്‍, സുരക്ഷാക്രമീകരണങ്ങള്‍, നടപ്പാത തുടങ്ങിയ പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പരിപ്പ് പാലത്തിന്‍റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.

എം.സി റോഡില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് പോകാനായി ഉപയോഗിക്കുന്ന പ്രധാന പാതയായ ഗാന്ധിനഗര്‍ - മെഡിക്കല്‍ കോളെജ് റോഡ്, മെഡിക്കല്‍ കോളെജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാന്‍ സാധിക്കുന്ന ബാബു ചാഴികാടന്‍ റോഡ്, കുടയംപടി - പരിപ്പ് റോഡ്, മാന്നാനം - കൈപ്പുഴ റോഡ്, മാന്നാനം - പുലിക്കുട്ടിശ്ശേരി റോഡ്, കൈപ്പുഴ - അതിരമ്പുഴ റോഡ്, അതിരമ്പുഴ - പാറോലിക്കല്‍ റോഡ്, അതിരമ്പുഴ വേദഗിരി റോഡ് എന്നിവയും പുനരുദ്ധരിച്ചിട്ടുണ്ട്.

യുഎസും ഇസ്രയേലും കീഴടങ്ങും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍

"ക്രിസ്ത്യാനികൾ വിഡ്ഢികളല്ല"; എഫ്‌സിആര്‍എക്കെതിരെ നിലപാട് കടുപ്പിച്ച് സിബിസിഐ

പിണറായി മോദിയുടെ ബി ടീം: പ്രിയങ്ക ഗാന്ധി

രേവന്ത് റെഡ്ഡി തരത്തിൽ പോയി കളിക്കണമെന്ന് വി. ശിവൻകുട്ടി

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നു: ഷാഫി പറമ്പിൽ