ശോഭ സുരേന്ദ്രൻ

 
Kerala

വോട്ടിന് പണം വിതരണം ചെയ്തെന്ന ആരോപണം; ശോഭാ സുരേന്ദ്രന്‍റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

ആർഡിഒ ഓഫിസിലെത്തിയാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകിയത്

Aswin AM

പാലക്കാട്: ബിജെപി വോട്ടിന് പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി. ആർഡിഒ ഓഫിസിലെത്തിയാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകിയത്. കണ്ണാടി പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്യുന്നതിന്‍റെ ദൃശ‍്യങ്ങൾ കോൺഗ്രസാണ് പുറത്തു വിട്ടത്.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലായിരുന്നു സംഭവം. പ്രായമായ സ്ത്രീയ്ക്ക് പണം നൽകുന്നതിന്‍റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. ഈ ദൃശ്യം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ബിജെപി പ്രവർത്തകർ കോൺഗ്രസുമായി തർക്കത്തിൽ ഏർപ്പെട്ടു.

ദൃശ്യങ്ങൾ പകർത്തിയവരേ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയവരോട് ശോഭ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. 5000 രൂപയാണ് നൽകിയതെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.

വനിതകൾക്ക് മാസം 3,000 രൂപ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; മോഹ വാഗ്ദാനങ്ങളുമായി ബംഗാളിലെ ബിജെപിയുടെ പ്രകടന പത്രിക

ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭഷ്യവിഷബാധ; വയോധികൻ മരിച്ചു, 300 ഓളം പേർ ചികിത്സയിൽ‌

വി.ഡി. സതീശൻ കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രി; വോട്ടെടുപ്പിന് പിന്നാലെ വിക്കിപീഡിയയിൽ തിരുത്തൽ

കുംഭമേള താരത്തിന് പ്രായപൂർത്തിയായിട്ടില്ല; ഭർത്താവിനെതിരേ പോക്സോ കേസ്

ദിവ്യശ്രീ വധക്കേസ്; ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവുശിക്ഷയും, പിഴയും