അദ്വൈത്

 
Kerala

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളെജ് വിദ്യാര്‍ഥിയായ അദ്വൈതാണ് മരിച്ചത്

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളെജ് വിദ്യാര്‍ഥിയായ അദ്വൈതാണ് മരിച്ചത്. എറണാകുളം കുമ്പളം സ്വദേശിയാണ്. സെപ്റ്റംബര്‍ 9ന് കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയ്ല്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.

നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയ്നിന്‍റെ ഗോവണിയില്‍ കൂടി മുകളില്‍ കയറി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്വൈതിന് ഷോക്കേറ്റത്. 90% പൊള്ളലേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി