.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ടോട്ടക്സ് മോഡലില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ചിരുന്നു. അതില്‍ 45 ശതമാനത്തോളം അധിക തുകയാണു വകയിരുത്തപ്പെട്ടത്. ഈ രീതിയില്‍ നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് പ്രതിമാസം 80 രൂപയോളം അധികഭാരം വരുമെന്നു കണ്ടെത്തിയതിനാല്‍ ടെന്‍ഡര്‍ സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് അധിക ബാധ്യത ഉണ്ടാകാത്ത രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ബദല്‍ നിര്‍ദേശം മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗത്തിലൂടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കാന്‍ മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടോട്ടക്സ് മോഡലിലൂടെയല്ലാതെ മൂന്ന് ലക്ഷത്തില്‍ താഴെ വരുന്ന, വ്യവസായ വാണിജ്യ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കാനാണു തീരുമാനമെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ സംവിധാനത്തില്‍ ബില്ലിങ്, അനുബന്ധ സേവനങ്ങള്‍ എന്നിവക്കുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബി തന്നെ രൂപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവരവിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെന്റര്‍ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തുമെന്നാണു യോഗത്തിലെ തീരുമാനം. ഈ ബദല്‍ മോഡലിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
വിതരണ ഉപപ്രസരണ മേഖലയിലെ നവീകരണത്തിനും ശാക്തീകരണത്തിനുമായി ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിച്ച ഏകദേശം നാലായിരം കോടി രൂപയുടെ പദ്ധതിക്കു പുറമേ, ഏകദേശം പതിനായിരം കോടി രൂപയുടെ പദ്ധതിക്ക് കൂടി അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളത്തിന്റെ കുറവ് ബാധിക്കുന്നതായി മന്ത്രി പറഞ്ഞു. പവര്‍കട്ടില്ലാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. സര്‍ചാര്‍ജ് ഈടാക്കാനും ഉദ്ദേശിക്കുന്നില്ല. വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാനാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.