ശ്രദ്ധിക്കൂ..! വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണം

 
Representative image
Kerala

ശ്രദ്ധിക്കൂ..! വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണം

പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി

തിരുവനന്തപുരം: കക്കയം ജലവൈദ്യുത പദ്ധതിയിലെ സാങ്കേതികത്തകരാറിനെ തുടർന്ന് ഉത്പാദനം നിർത്തിയതിനാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഉത്പാദനത്തിൽ 150 മെഗാവാട്ടിന്‍റെ കുറവാണുള്ളത്.

ഈ സാഹചര്യത്തിൽ ശനിയാഴ്ച വരെ വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടു‌ത്തിയേക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് ശ്രമം.

കൂടുതൽ വൈദ്യുതി പുറത്തു നിന്ന് എത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. വൈകുന്നേരം 6 മണിക്കു ശേഷമുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ