കണ്ണൻ (47) 
Kerala

ചിന്നക്കനാലിൽ കാട്ടാനാക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്

Renjith Krishna

കോതമംഗലം: മൂന്നാർ, ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. ചിന്നക്കനാൽ ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ചിന്നക്കനാൽ വണ്ണാത്തിപ്പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയിൽപെട്ടത്. ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്.

വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത്. ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശവാസികൾ ചേർന്ന് പിന്നീട് ആനക്കൂട്ടത്തെ തുരുത്തിയ ശേഷമാണ് മൃതദേഹം സഭംവസ്ഥലത്തുനിന്നും വീണ്ടെടുത്തത്. പ്രദേശത്തു വനം വകുപ്പിനെതിരെ കടുത്ത പ്രക്ഷോപം രൂപപ്പെട്ടിട്ടുണ്ട്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി