ഇ.പി. ജയരാജൻ

 
Kerala

'ഇതാണെന്‍റെ ജീവിതം'; ഇ.പി. ജയരാജന്‍റെ ആത്മകഥ നവംബർ 3ന് പുറത്തിറങ്ങും

മുഖ‍്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും

Aswin AM

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജന്‍റെ ആത്മകഥ പുറത്തിറങ്ങുന്നു. നവംബർ 3ന് പുറത്തിറങ്ങുന്ന ആത്മകഥയ്ക്ക് 'ഇതാണെന്‍റെ ജീവിതം' എന്നാണ് പേര് നൽകിയിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ. കണ്ണൂരിൽ വച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ എഴുത്തുകാരൻ ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്യും.

നേരത്തെ പുറത്തിറങ്ങിയ 'കട്ടൻ ചായയും പരിപ്പുവടയും' എന്ന പേരിലുള്ള ആത്മകഥ തന്‍റേതല്ലെന്ന് ഇ.പി. ജയരാജൻ വ‍്യക്തമാക്കിയിരുന്നു. തന്‍റെ അനുമതിയില്ലാതെയാണ് ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഇപി അന്ന് പ്രതികരിച്ചത്.

വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു ആത്മകഥയുടെ കവർ ചിത്രം ഡിസി ബുക്സ് പുറത്തുവിട്ടത് .

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും

''നമ്മുടെ എംപിയെ പൊലീസുകാരിലൊരാൾ പിന്നിൽ നിന്നും ലാത്തികൊണ്ടടിച്ചു'': സ്ഥിരീകരിച്ച് റൂറൽ എസ്പി

ജൈനക്ഷേത്രത്തിൽ നിന്ന് 40 ലക്ഷം വിലമതിക്കുന്ന സ്വർണം പൂശി‍യ കലശം മോഷണം പോയി

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു, അതിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലനൽകേണ്ടി വന്നു: പി. ചിദംബരം

നട്ടു വളർത്തിയ ആൽമരം ആരുമറിയാതെ വെട്ടിമാറ്റി; പൊട്ടിക്കരഞ്ഞ് 90കാരി, 2 പേർ അറസ്റ്റിൽ|Video