Kerala

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന ദർശനം 28ന്

രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഈ ചടങ്ങ്.

കോട്ടയം: ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിയത്. 10 ഉത്സവ ദിനങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും.

രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഈ ചടങ്ങ്. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28നാണ്. മാർച്ച് രണ്ടിനാണ് ആറാട്ട്.

മുല്ലയ്ക്കൽ ബാലകൃഷ്ണൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ഗുരുവായൂർ ചെന്താമരാക്ഷൻ, ഗുരുവായൂർ ഗോപി കണ്ണൻ, ചിറക്കാട്ട് അയ്യപ്പൻ, ചെമ്മാരപ്പള്ളി മാണിക്യം വായ്പൂര്, മുണ്ടയ്ക്കൽ ശിവനന്ദൻ, കോഴിപ്പറമ്പിൽ അയ്യപ്പൻ, ചൈത്രം അച്ചു (ആറാട്ട് ദിവസം) എന്നീ 10 ഗജവീരന്മാരെയാണ് ഉത്സവത്തിന് എഴുന്നള്ളിക്കുന്നത്

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ