.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരം; തെളിവുകൾ മുദ്രവച്ച കവറിൽ കൈമാറി രാഹുൽ

ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചിരുന്നതെന്നടക്കം തെളിയിക്കുന്ന 9 രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരേ കോടതിയിൽ തെളിവുകൾ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തനപുരം ജില്ലാ കോടതിയിലാണ് സീൽ ചെയ്ത കവറിൽ രേഖകൾ കൈമാറിയത്. ഒൻപത് തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നാണ് വിവരം.

അതിനിടെ യുവതിയുടെ വാദങ്ങള്‍ കള്ളമെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയിൽ ഹാജരാക്കിയതെന്ന് രാഹുലിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി രാഹുൽ വക്കാലത്ത് ഒപ്പിടുകയായിരുന്നു. ശബ്ദരേഖകളും വാട്സാപ്പ് ചാറ്റുകളും ഇതിലുൾപ്പെടുന്നു

ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണ്, ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചിരുന്നത്, യുവതിയുടെ ചാനൽ മേധാവി പരാതി നൽകാൻ പ്രേരിപ്പിച്ചു എന്നിവ സ്ഥാപിക്കുന്ന തെളിവുകളാണ് രാഹുൽ കോടതിയിൽ ഹാജരാക്കിയതെന്നാണ് വിവരം. പെൻഡ്രൈവിലാക്കിയാണ് തെളിവുകൾ നൽകിയതെന്നാണ് റിപ്പോർട്ട്.

രാഹുൽ നിലവിൽ ഒളിവിലാണ്. പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് രാഹുൽ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി വക്കാൽ ഒപ്പിട്ടത്. രാഹുലിനെ പിടികൂടാൻ ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

സർക്കാർ വിശ്വാസികൾക്കൊപ്പം; നിലപാട് മാറ്റമായി കരുതേണ്ടെന്ന് വി.എൻ. വാസവൻ

മണ്ഡപത്തിലെത്തി വരനെ അറസ്റ്റ് ചെയ്ത് പൊലീസ്; വിവാഹം നടത്താനായി യാചിച്ച് വധു

ആശ്വാസം; സ്വർണ വില താഴേക്ക്, പവന് 1,17,080 രൂപയായി