ടി.യു. കുരുവിള

 
Kerala

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നു തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Kochi Bureau

കോതമംഗലം: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ചേലാട് തോമ്പ്രയിൽ ടി.യു. കുരുവിള അന്തരിച്ചു 90 വയസായിരുന്നു. മേയ് 12ന് ആണ് ശ്വസതടസം അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുരുവിളയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലത്ത് നിന്നു തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ വൈസ് ചെയര്‍മാനായിരുന്നു.

സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേലാട് സെന്‍റ് സ്റ്റീഫൻസ് ബെസ്‌ അനിയാ വലിയ പള്ളിയിൽ.

ഒറ്റയ്‌ക്കൊരു സൂര്യവംശി

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന് സസ്പെൻഷൻ

ട്രെയ്നിൽ പാത്രം കഴുകുന്നത് ടോയ്ലറ്റിൽ | Video

സർവീസിലുള്ള അധ്യാപകർക്കും ടെറ്റ് നിർബന്ധം

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരന് 72 വർഷം തടവ്