ഇനി ഇടതുപക്ഷത്തിനൊപ്പം; എ.കെ. ഷാനിബ് ഡിവൈഎഫ്ഐയിലേക്ക് 
Kerala

ഇനി ഇടതുപക്ഷത്തിനൊപ്പം; എ.കെ. ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ചതിനെത്തുടർന്നാണ് ഷാനിബിനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയത്

തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയ എ.കെ. ഷാനിബ് ഡിവൈഎഫ്ഐയിൽ ചേരും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ചതിനെത്തുടർന്നാണ് ഷാനിബിനെ കോൺഗ്രസിൽ നിന്നുംപുറത്താക്കിയത്. പിന്നീട് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഗുരുതര ആരോപണങ്ങളാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിൽ എംപിക്കുമെതിരേ ഷാനിബ് ഉയർത്തിയത്. കൂടിയാലോചനകൾ നടത്താതെയായിരുന്നു സ്ഥാനാർഥി നിർണയമെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് എടുത്ത തിരുമാനങ്ങൾ തെറ്റാണെന്നും വാർത്താസമ്മേളനത്തിലൂടെ ഷാനിബ് പ്രതികരിച്ചിരുന്നു. തുടർന്ന് പാലക്കാട് ഡിസിസി നേതൃത്വമാണ് ഷാനിബിനെതിരേ നടപടിയെടുത്തത്.

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു