congress 
Kerala

കോഴിക്കോട് കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം

ajeena pa

കോഴിക്കോട്: വടകര കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം.

ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്‍റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് പയ്യോളി പൊലീസിൽ പരാതി നൽകി.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം