Kerala

കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിത കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

500 രൂപയുടെ 7 നോട്ടുകൾ നോട്ടുകൾ മത്സ്യബന്ധന സാമഗ്രഹികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയത്.

MV Desk

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ വനിത കൃഷി ഓഫീസർ എം ജിഷയെ തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാവേലിക്കര ജയിലായിരുന്നു ജിഷ ആദ്യം ഉണ്ടായിരുന്നത്.

എന്നാൽ കോടതിയുടെ നിർദ്ദശപ്രകാരം വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സർക്കാർ മാനസിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ തനിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്ന് ജിഷ പറഞ്ഞിരുന്നു. ഇതുമൂലമാണ് ഇവരെ മാറ്റി പാർപ്പിച്ചത്. എന്നാൽ ഇത് യഥാർത്ഥ കള്ളനോട്ടു സംഘത്തെ രക്ഷിക്കാനുള്ള ശ്രമമാണോയെന്നാണ് പൊലീസിന്‍റെ സംശയം.

ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് വഴിവച്ചത്. 500 രൂപയുടെ 7 നോട്ടുകൾ മത്സ്യബന്ധന സാമഗ്രഹികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയത്. നോട്ടു കണ്ട് സംശയം നോന്നിയ ബാങ്ക് മാനേജർ പരിശേധിച്ചപോഴാണ് ഇത് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷി ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.

യുവതി കള്ളനോട്ടു സംഘത്തിന്‍റെ ശൃംഖലയാണെന്നാണ് പൊലീസിന്‍റെ സംശയം. എന്നാൽ കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ഇത് കള്ളനോട്ടുകളാണെന്ന് ബാങ്കിൽ നൽകിയ വ്യക്തിക്ക് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു.

"സ്വയം വിൽക്കാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്''; പരിഹസിച്ച് പിണറായി വിജയൻ

രാഹുൽ ഗാന്ധിയെ ഭീകരരുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലോകത്ത് ആദ്യം!! യുവതിയുടെ അറ്റുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ഡോക്റ്റർമാർ, മാസങ്ങൾക്ക് ശേഷം തിരികെ വച്ചു!

"തലമുറമാറ്റത്തിന് കോൺഗ്രസ്, യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ്"; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സതീശൻ

ലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു