ലിവിയ ജോസ് | ഷീല സണ്ണി

 
Kerala

ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി ലിവിയ ജോസ് ജയിൽ മോചിതയായി

76 ദിസത്തെ റിമാൻഡ് കാലാവധിക്കു ശേഷമാണ് ജയിൽ മോചിതയായത്

തൃശൂർ: ചാലക്കുടിയിലെ ബ‍്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസിൽ കുടുക്കിയ പ്രതി ലിവിയ ജോസ് ജയിൽ മോചിതയായി. 76 ദിസത്തെ റിമാൻഡ് കാലാവധിക്കു ശേഷമാണ് ജയിൽ മോചിതയായത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. കേസിൽ പ്രതികളായിരുന്ന ലിവിയ ജോസും നാരായണ ദാസും ചേർന്നായിരുന്നു ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി സ്റ്റാമ്പുകൾ വച്ചത്.

ഷീലയുടെ ബാഗിൽ നിന്നും 12 എൽഎസ്‌ഡി സ്റ്റാമ്പുകളായിരുന്നു എക്സൈസ് കണ്ടെത്തിയിരുന്നത്. സ്വഭാവ ദൂഷ‍്യം ആരോപിച്ചതിന്‍റെ വൈരാഗ‍്യത്തിലാണ് ഇരുവരും ചേർന്ന് ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസിൽ കുടുക്കിയത്.

കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നിരുന്നു. പിന്നീട് വ‍്യാജ ലഹരിയാണെന്ന് കണ്ടെത്തിയതോടെയാണ് ഷീല സണ്ണിയെ പ്രതിസ്ഥാനത്തു നിന്നും നീക്കിയത്.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ