എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ്

 
Kerala

എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ്; പിന്നിൽ വൻ സംഘമെന്ന് പൊലീസ്

തിയറ്ററുകളിൽ നിന്ന് തന്നെയാണ് സിനിമ ചേർന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

Megha Ramesh Chandran

കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ വളപട്ടണം പൊലീസിന്‍റെ അന്വേഷണത്തിലാണ് വ്യാജ പ്രിന്‍റ് നിർമാണ സംഘത്തെ കുറിച്ചുളള വിവരം ലഭിച്ചത്.

തിയറ്ററുകളിൽ നിന്ന് തന്നെയാണ് സിനിമ ചേർന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പിന്നിൽ വൻ ഗൂഢാലോചന നടന്നുവെന്നും കേസിൽ സംവിധായകൻ പൃഥ്വിരാജിന്‍റെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

കണ്ണൂര്‍ പാപ്പിനിശേരിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പതിപ്പ് പൊലീസ് പിടിച്ചത്.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം