കൊല്ലപ്പെട്ട അബ്ദുൾ ഫൈസലും കുടുംബവും | പ്രതി ഹമീദ്
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ മകനെയും കുടുംബത്തേയും തീകൊളുത്തിക്കൊന്ന കേസിൽ പ്രതി ഹമീദിന് വധശിക്ഷ. 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
മകനെയും മരുമകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ്(83) കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ശിക്ഷാ വിധി.
2022 ൽ സ്വത്തു തർക്കത്തിന്‍റെ പേരിലാണ് ഹമീദ് മകനെയും കുടുംബത്തേയും തീകൊളുത്തി കൊലപ്പെടുത്തിയത്. ഹമീദിന്‍റെ മകൻ അബ്ദുൾ ഫൈസൽ (45), മകന്‍റെ ഭാര്യ ഷീബ, മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന് ഇഷ്ടദാനം നൽകിയ ഭൂമിയും വീടും തിരികെ വേണമെന്നായിരുന്ന ഹമീദിന്‍റെ ആവശ്യം. ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.