ഫാത്തിമ തഹ്‌ലിയ

 
Kerala

ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ, ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎ

ഇടതു മുന്നണി കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ടി.പി. രാമകൃഷ്ണനെയാണ് 5087 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്

Manju Soman

കോഴിക്കോട്: പേരാമ്പ്രയിൽ ചരിത്ര ജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ. ഇടതു മുന്നണി കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ടി.പി. രാമകൃഷ്ണനെയാണ് 5087 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത്. അട്ടിമറി വിജയത്തോടെ മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎ ആയിരിക്കുകയാണ് ഫാത്തിമ തഹ്‌ലിയ.

ഫാത്തിമ തഹ്‌ലിയ 81,429 വോട്ടുകളാണ് നേടിയത്. എൽഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്‍ണൻ 76,342 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം. മോഹനൻ 13,042 വോട്ടുകളും നേടി. ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎ എന്ന നിലയിൽ നിയോഗമായി കാണുന്നുവെന്നാണ് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചത്. എൽഡിഎഫിന്‍റെ ശക്തനായ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ ഫാത്തിമ തഹ്‌ലിയയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

രണ്ടു വനിതകളാണ് ഇത്തവണ മു‌സ്‌ലിം ലീഗിന്‍റെ സ്ഥാനാർഥിപ്പട്ടികയിലുണ്ടായിരുന്നത്. ഫാത്തിമ തഹ്‌ലിയയ്ക്കു പുറമേ കൂത്തുപറമ്പിൽ നിന്ന് ജയന്തി രാജനും മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു. ആർജെഡി സ്ഥാനാർഥി പി.കെ. പ്രവീണിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറി കൂടിയാായ ജയന്തി രാജൻ പരാജയപ്പെട്ടത്.

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

മൺസൂൺ ബംപർ; ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ല മുന്നിൽ

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു