മുഖ്യമന്ത്രി പിണറായി വിജയൻ

 

file photo

Kerala

എഫ്സിആർഎ നിയമ ഭേദഗതി; സാമൂഹ്യനീതിക്കെതിരെന്ന് പിണറായി വിജയൻ

എഫ്സിആർഎ നിയമഭേദഗതി പാർലമെന്‍റിലൂടെ കൊണ്ടുവരാനുള്ള കേന്ദ്രനീക്കം ആശങ്കാജനകം

Jisha P.O.

ആലപ്പുഴ: എഫ്സിആർഎ നിയമഭേദഗതി തിടുക്കപ്പെട്ട് പാർലമെന്‍റിലൂടെ കൊണ്ടുവരാനുള്ള കേന്ദ്രനീക്കം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക സേവനമേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തനസ്വാതന്ത്യത്തെയും പാവപ്പെട്ടവർക്കും, പിന്നോക്കവിഭാഗങ്ങൾക്കും ലഭിക്കുന്ന സഹായങ്ങളെയും ഇത് വൻതോതിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇത് ആഘാതമായി മാറുകയാണ്. സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.

സാമൂഹിക നീതിക്ക് വിരുദ്ധമായ ഈ ഭേദഗതി അടിയന്തരമായി കേന്ദ്രം പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

റോജി എം. ജോണിന് ഉന്നത വിദ‍്യാഭ‍്യാസ വകുപ്പ്; വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചു'; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത; നാല് ജില്ലകളിൽ യെലോ അലർട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത്യയിലെത്തും