പ്രഫുല്ല

 
Kerala

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; സങ്കടം താങ്ങാനാകാതെ യുവതി ജീവനൊടുക്കി

ഒരു മാസം മുൻപാണ് മണി സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടമുണ്ടായത്.

നീതു ചന്ദ്രൻ

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരണപ്പെട്ടത്തിന്‍റെ സങ്കടം താങ്ങാനാകാതെ യുവതി ജീവനൊടുക്കി. കുമ്പള കിദൂർ കുണ്ടക്കേരടുക്കയിൽ ബി. ജയാനന്ദയുടെ മകൾ പ്രഫുല്ലയാണ് (26) ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായുള്ള മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ജൂണിനു ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം. ഒരു മാസം മുൻപാണ് മണി സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് അപകടമുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ മണി പത്തു ദിവസത്തോളം ചികിത്സയിൽ തുടർന്നുവെങ്കിലും മരണപ്പെട്ടു. മണിയുടെ മരണം പ്രഫുല്ലയെ മാനസികമായി തളർത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് കുടുംബാംഗങ്ങൾ മറ്റൊരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയതിനു തൊട്ടു പുറകേ പ്രഫുല്ല ജീവനൊടുക്കുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്നായി ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

മണിയുടെ വിയോഗം താങ്ങാനാകുന്നില്ലെന്നും തന്‍റെ മൃതദേഹം മണിയുടെ മൃതദേഹം സംസ്കരിച്ചതിനു തൊട്ടടുത്തായി സംസ്കരിക്കണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകും. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ നഷ്ടമായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

"മകൻ വിഗ് ധരിച്ചിരുന്നു, അതായിരിക്കുമോ കൊല്ലാൻ കാരണം"; കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കേതന്‍റെ പിതാവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ വരുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജി വച്ചു, 8 പേർ അറസ്റ്റിൽ

20 നായ്ക്കളുടെ കാവലിൽ കഞ്ചാവ് കേസിലെ പ്രതി; ബിസ്കറ്റ് നൽകി പറ്റിച്ച് അറസ്റ്റ്